Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനങ്ങള്‍ കൈമാറണമെന്ന് ഐ ഗ്രൂപ്പ്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി സ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും എ, ഐ ഗ്രൂപ്പുകള്‍ പരസ്പരം കൈമാറണമെന്ന നിര്‍ദേശം കരുണാകര വിഭാഗം ഹൈക്കമാന്റിന് മുന്നില്‍ വച്ചതായി അറിയുന്നു.

എ ഗ്രൂപ്പ് നിശ്ചയിക്കുന്നയാള്‍ക്ക് പുതിയ കെപിസിസി പ്രസിഡന്റാവാം. മുഖ്യമന്ത്രി ആരെന്ന് കെ. കരുണാകരന്‍ തീരുമാനിക്കും- ഇതാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കുന്ന പ്രശ്നപരിഹാര ഫോര്‍മുല. പ്രധാന സ്ഥാനങ്ങള്‍ ഇരുഗ്രൂപ്പുകളും കൈമാറുന്ന പതിവ് പാര്‍ട്ടിയില്‍ മുമ്പുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ ഗ്രൂപ്പ് പ്രശ്നപരിഹാരത്തിന് ഈ നിര്‍ദേശം വച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിനും മുഖ്യമന്ത്രി സ്ഥാനം എ ഗ്രൂപ്പിനും എന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ പങ്കിട്ടത്. ഈ സ്ഥാനങ്ങള്‍ ഇപ്പോള്‍ പരസ്പരം വച്ചുമാറണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ആന്റണി രണ്ടരവര്‍ഷം ഭരിച്ച സ്ഥിതിയ്ക്ക് അടുത്ത രണ്ട് വര്‍ഷം ഐ ഗ്രൂപ്പിന്റെ പ്രതിനിധി മുഖ്യമന്ത്രിയാവട്ടെ എന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്.

അതേ സമയം ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവുന്നത് സ്വീകാര്യമല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ പുതിയ മുഖ്യമന്ത്രിയാക്കുന്ന ഫോര്‍മുല തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷം കെ. മുരളീധരന്‍ പാര്‍ട്ടിയെ നന്നായി ഭരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ അടുത്ത രണ്ടര വര്‍ഷം മുഖ്യമന്ത്രിയാവുന്നതില്‍ തെറ്റൊന്നുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ഐ ഗ്രൂപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് കെ. കരുണാകരന്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+