മറുപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാവില്ല: കടവൂര്‍
തിരുവനന്തപുരം: ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കെപിസിസി പ്രസിഡന്റ് മുരളീധരന്റെ പ്രസ്താവനയോട് അനുകൂലമായ പ്രതികരണം മറുഭാഗത്തു നിന്നുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
നവംബര്‍ 17 തിങ്കളാഴ്ച ഐ ഗ്രൂപ്പ് റാലിയോട് അനുബന്ധിച്ച് സ്ഥാപിച്ച സ്തൂപം ഉദ്ഘാടനം ചെയ്തതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കടവൂര്‍ ശിവദാസന്‍.
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മുരളീധരന്‍ ആത്മാര്‍ഥത തെളിയിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായില്ല. ഏതായും കരുണാകര വിരുദ്ധര്‍ക്ക് ഇതുവരെ നല്‍കി പോന്ന പ്രത്യേകാവകാശം ഇനി അനുവദിക്കാനാവില്ല. അംഗസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണം വിവിധ വിഭാഗങ്ങള്‍ക്ക ് സ്ഥാനമാനങ്ങള്‍ അനുവദിക്കേണ്ടത്. കടവൂര്‍ പറയുന്നു.












Click it and Unblock the Notifications