റാലിയ്ക്ക് മുമ്പായി കരുണാകരന്‍ കൊച്ചിയില്‍
കൊച്ചി: നവംബര്‍ 19 ബുധനാഴ്ച എറണാകുളത്ത് നടക്കുന്ന കോണ്‍ഗ്രസ് ഐ വിഭാഗക്കാരുടെ റാലിയ്ക്കായി കെ. കരുണാകരന്‍ 17 തിങ്കളാഴ്ച തന്നെ എറണാകുളത്തെത്തും.
കരുണാകരന്‍ എത്തുന്നത് എറണാകുളത്തെ ഐ വിഭാഗക്കാരുടെ ഉഷാര്‍ കൂട്ടിയിരിയ്ക്കുകയാണ്. 19 നടക്കുന്ന റാലിയില്‍ പ്രത്യേക പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തില്ലെന്ന് കരുണാകരന്‍ പറഞ്ഞത് ഐ വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അല്പം ഒരു ആവേശക്കുറവ് ഉണ്ടാക്കിയതായി നേതൃത്ത്വം വിലയിരുത്തുന്നുണ്ട്. അത് മാറ്റ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകകൂടിയാണ് കരുണാകരന്‍ നേരത്തേ തന്നെ എറണാകുളത്തെത്തുന്നതിന്റെ പിന്നിലെ ഉദ്ദേശം.
നവംബര്‍ 17 വൃശ്ചികം ഒന്നായതുകൊണ്ട് കരുണാകരന്‍ ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. അവിടെ നിന്നാണ് എറണാകുളത്ത് എത്തുന്നത്.












Click it and Unblock the Notifications