Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്യൂരിറ്റി ജോലിക്കാരനായി രാമചന്ദ്രന്‍നായര്‍

കൊച്ചി: നക്സലൈറ്റ് നേതാവ് വര്‍ഗീസിന്റെ മരണത്തെ സംബന്ധിച്ച് വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തുകയും തുടര്‍ന്ന് കേസില്‍ ഒന്നാം പ്രതിയാക്കപ്പെടുകയും ചെയ്ത രാമചന്ദ്രന്‍നായര്‍ ഇപ്പോള്‍ പുതിയ വേഷത്തിലാണ്. വര്‍ഗീസിനെ വെടിവച്ചുകൊന്നതിന്റെ മനംനീറ്റലോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിആര്‍പിഎഫ് കോണ്‍സ്റബിള്‍ വേഷം അഴിച്ചുവച്ച രാമചന്ദ്രന്‍നായര്‍ക്ക് ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വേഷമാണ്.

നക്സലൈറ്റ് വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം താന്‍ വെടിവച്ചുകൊന്നതാണെന്ന് വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ സിആര്‍പിഎഫ് കോണ്‍സ്റബിള്‍ രാമചന്ദ്രന്‍നായര്‍ക്ക് കേസ് നടത്താന്‍ പണമില്ല. കേസിനായി പുനലൂരില്‍ നിന്നും എറണാകുളത്തെത്തുക രാമചന്ദ്രന്‍ നായര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. പണത്തിനും യാത്രയ്ക്കുമുള്ള ബുദ്ധിമുട്ടിന് പരിഹാരമായാണ് രാമചന്ദ്രന്‍ നായര്‍ എറണാകുളത്ത് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത്.

പുതിയ ജോലിയില്‍ രാമചന്ദ്രന്‍നായര്‍ പ്രവേശിച്ചിട്ട് ഒരു മാസം കഴിഞ്ഞു. തൃപ്പൂണിത്തുറയിലെ സ്വകാര്യ സെക്യൂരിറ്റി സര്‍വീസിലെ ജീവനക്കാരനാണ് രാമചന്ദ്രന്‍നായര്‍ ഇപ്പോള്‍. തിരുവാങ്കുളത്തെ ഭവാന്‍സ് സ്കൂളിന്റെയും കോളജിന്റെയും വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് കാവല്‍ നില്‍ക്കുക എന്ന ജോലിയാണ് രാമചന്ദ്രന്‍നായര്‍ക്ക്.

കേസ് നടത്താന്‍ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാമചന്ദ്രന്‍ നായര്‍ ഈ ജോലിയില്‍ പ്രവേശിച്ചത്. ജോലിക്കായി എറണാകുളത്ത് തന്നെ താമസമാക്കുന്നതോടെ കേസിനായി പുനലൂരില്‍ നിന്ന് വന്നുപോവുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാക്കാം. കേസ് എങ്ങനെയും മുന്നോട്ടുകൊണ്ടുപോവണമെന്ന ലക്ഷ്യം മാത്രമേ തനിക്കുള്ളൂവെന്ന് രാമചന്ദ്രന്‍നായര്‍ പറഞ്ഞു.

മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം താന്‍ വര്‍ഗീസിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ കേസെടുത്തത്. കേസില്‍ രാമചന്ദ്രന്‍നായര്‍ക്കൊപ്പം മുന്‍ ഡിജിപി പി. വിജയന്‍, മുന്‍ ഐജി കെ. ലക്ഷ്മണ എന്നിവരും പ്രതികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+