ഡിസംബര്‍ ഒന്ന് മുതല്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധം
തിരുവനന്തപുരം: ഡിസംബര്‍ ഒന്ന് മുതല്‍ ഹെവി ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ക്കും കാരിയര്‍ വണ്ടികള്‍ക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും.
ഡിസംബര്‍ ഒന്നിന് ശേഷം സ്പീഡ് ഗവര്‍ണറില്ലാതെ വണ്ടിയോടിക്കുന്നത് നിയമലംഘനമായി പരിഗണിക്കും. സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വണ്ടികള്‍ക്ക് ഇനി മുതല്‍ പെര്‍മിറ്റ് അനുവദിക്കില്ല.
അമിതവേഗത നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുന്നത്. വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ പിടിപ്പിക്കാന്‍ വാഹനഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഡിസംബര്‍ ഒന്നിന് മുമ്പായി പെര്‍മിറ്റ് രേഖകള്‍ ആര്‍ടിഒയുടെ മുന്നില്‍ ഹാജരാക്കണം.












Click it and Unblock the Notifications