Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്നം തീര്‍ക്കാന്‍ ഡിസംബര്‍ വരെ സമയം നല്‍കും: ഐക്യമുന്നണി

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഡിസംബര്‍ ഒന്നിന് തീര്‍ക്കാമെന്ന ഹൈകമാണ്ട് നിര്‍ദ്ദേശത്തേട് യോജിയ്ക്കാന്‍ ഐക്യമുന്നണിയിലെ ഘടക കക്ഷികള്‍ തീരുമാനിച്ചു.

നവംബര്‍ 16 ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഘടക കക്ഷികളുടെ യോഗമാണ് ഈ നിര്‍ദ്ദേശം എല്ലാപേര്‍ക്കും സ്വീകാര്യമാണെന്ന് തീരുമാനിച്ചതെന്ന് ഇ. അഹമ്മദ് എം.പി. പറഞ്ഞു.

ഘടകകക്ഷികളുടെ പ്രതിനിധിയായി സോണിയാഗാന്ധിയെ കണ്ടതിനുശേഷം ഞായറാഴ്ച തിരുവനന്തപുരത്തെത്തിയ അഹമ്മദ് മറ്റ് കക്ഷിനേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.

ഡിസംബറില്‍ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സോണിയാഗാന്ധി ഉറപ്പുനല്‍കിയിട്ടുണ്ട്. സോണിയയുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിലെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന ഘടകകക്ഷികളുടെ അഭ്യര്‍ഥന ഗൗരവത്തോടെയാണ് ഹൈക്കമാന്‍ഡ് കണക്കിലെടുത്തതെന്ന് അഹമ്മദ് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ വരെ സമയം വേണമെന്ന ഹൈക്കമാന്റിന്റെ ആവശ്യം ന്യായമാണെന്നാണ് ഘടകകക്ഷികളുടെയെല്ലാം അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+