കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി സ്ഫോടനം: അല്‍കെയ്ദയെന്ന് റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

കെയ്റോ: തുര്‍ക്കിയിലെ പ്രധാനനഗരമായ ഇസ്തംബുളിലെ ജൂതദേവാലയങ്ങളില്‍ നടന്ന ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അല്‍കെയ്ദയാണെന്ന് രണ്ട് അറബ്ി ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനത്തിന് പിന്നില്‍ അല്‍കെയ്ദയാണെന്ന് അവകാശപ്പെടുന്ന, തങ്ങളുടെ ഓഫീസുകളിലെത്തിയ പ്രസ്താവനകളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പത്രറിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍ ആസ്ഥാനമായ അല്‍-കഡ്സ് അല്‍-അറബി, അല്‍-മജല്ല എന്നീ അറബി പത്രങ്ങളാണ് പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചത്. സിനഗോഗുകളില്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനകളില്‍ പറയുന്നു.

അല്‍കെയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്ന അബു-ഹഫ്സ് അല്‍ മസ്റി എന്ന സംഘടനയുടെ ഇ-മെയില്‍ സന്ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പത്രങ്ങള്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X