ജപ്പാനെ ആക്രമിക്കുമെന്ന് അല്‍-കെയ്ദ
ദുബായ്: ഇറാക്കിലേക്ക് സൈന്യത്തെ അയച്ചാല്‍ ജപ്പാനെ ആക്രമിക്കുമെന്ന് അല്‍-കെയ്ദ മുന്നറിയിപ്പ് നല്‍കി.
ലണ്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന അല്‍-മജല്ല എന്ന അറബി ദിനപത്രമാണ് അല്‍കെയ്ദയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച ഇറാക്കില്‍ ഇറ്റലിക്കാര്‍ക്ക് നേരെ നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ സാമ്പത്തികശക്തി നശിപ്പിക്കണമെന്നാണ് ജപ്പാന്റെ ആഗ്രഹമെങ്കില്‍ ഇറാക്കിലേക്ക് വന്ന് അള്ളാഹുവിന്റെ പോരാളികളുമായി ഏറ്റുമുട്ടട്ടെ. ഞങ്ങളുടെ ആക്രമണം ടോക്കിയോവിന് നേരെ തിരിയും- പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ ഇറാക്കിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നായിരുന്നു ജപ്പാന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച ഇറാക്കില്‍ ഇറ്റലിക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിച്ചതിന് ശേഷമേ സൈന്യത്തെ അയയ്ക്കുകയുള്ളൂവെന്ന് ജപ്പാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications