സുന്ദരി മത്സരത്തിനായി ചൈന ഒരുക്കങ്ങളില്‍
ബീജിംഗ്: ചൈനയില്‍ ആദ്യമായി നടക്കുന്ന ലോകസുന്ദരി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
2003ലെ ലോകസുന്ദരിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ ഇപ്പോള്‍ ചൈനയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് തുടരുകയാണ്. ഹോങ്ക്കോങ്, ചൈനയുടെ ഷാനാങി പ്രവിശ്യയുടെ തലസ്ഥാനമായ ഷിയാന്‍ എന്നീ നഗരങ്ങള്‍ സുന്ദരികള്‍ സന്ദര്‍ശിച്ചു.
നവംബര്‍ 18 ചൊവാഴ്ച സുന്ദരികള്‍ ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെത്തും. നഗരക്കാഴ്ചകള്‍ക്കായെത്തുന്ന സുന്ദരികള്‍ വന്‍മതിലും സന്ദര്‍ശിക്കും. ബീജിംഗില്‍ വികലാംഗരും അനാഥരമായ കുട്ടികള്‍ക്കായി ഫണ്ട് ശേഖരിക്കുന്നതിനുള്ള പരിപാടികളില്‍ അവര്‍ പങ്കെടുക്കും. ചൈനയിലെ വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ഷാങ്ഹായിയിലും സുന്ദരികള്‍ സന്ദര്‍ശനം നടത്തും.
ഡിസംബര്‍ ആറിന് സാന്യ ദ്വീപില്‍ വച്ചാണ് ലോകസുന്ദരി മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നത്. അമി വാഷിയാണ് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.












Click it and Unblock the Notifications