കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റനില്‍ - ചന്ദ്രിക ചര്‍ച്ച വീണ്ടും

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രപതി ചന്ദ്രിക കുമാരതുഗയും പ്രധാന മന്ത്രി റനില്‍ വിക്രമസിഗെയും വീണ്ടും ചര്‍ച നടത്തുന്നു.

റനിലിന്റെ അധികാരങ്ങള്‍ ഏറ്റെടുത്ത ശേഷം നടന്ന ഒരു ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രാഷ്ട്രീയ അനിശ്ചിതത്ത്വം തുടരുന്നതാണ് വീണ്ടും ഒരു ചര്‍ച്ചയ്ക്ക് ചന്ദ്രികയെ പ്രേരിപ്പിച്ചിരിയ്ക്കുന്നത്.

പ്രതിരാാേേധ വകുപ്പിന്റെ ചില അധികാരങ്ങള്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കി ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയാണ് ചന്ദ്രികയുടെ തന്ത്രമെന്ന് കരുതുന്നു.

ഈ രണ്ടാം വട്ട ചര്‍ച്ച നവംബര്‍ 18 ചൊവാഴ്ച കൊളംബോയില്‍ നടക്കും. വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണിത്. എല്‍.ടി.ടി.ഇയുമായുള്ള സമാധാനസംഭാഷണങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വം നീക്കാനും ചര്‍ച്ച ഉപകരിക്കുമെന്ന് കരുതുന്നു.

രാഷ്ട്രീയ അനിശ്ചിതത്ത്വത്തെ തുടര്‍ന്ന് പുലികളുമായുള്ള ചര്‍ച്ചകളില്‍ ഇടനിലക്കാരായിരുന്ന നോര്‍വെ താല്കാലികമായി പിന്മാറിയിരുന്നു. ഇതും വീണ്ടും ചര്‍ച്ച നടത്താന്‍ ചന്ദ്രികയെ പ്രേരിപ്പിച്ചതായാണ് കരുതുന്നത്.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നാഷണല്‍ ഫ്രണ്ട് സര്‍ക്കാരിന്റെ എല്ലാ ഘടകകക്ഷി നേതാക്കളും പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X