ജയലളിതയ്ക്കെതിരെയുള്ള കേസുകള്‍ കര്‍ണാടകത്തിലേയ്ക്ക്
ദില്ലി: ജയലളിതയ്ക്കെതിരെയുള്ള ചില കേസുകള്‍ കര്‍ണാടകത്തിലെ ഹൈകോടതിയിലേയ്ക്ക് സുപ്രീം കോടതി മാറ്റി. വരുമാനത്തിലധികം സ്വത്ത് സമ്പാദിച്ചത് സംബന്ധിച്ച രണ്ട് കേസുകളാണ് കര്‍ണാടക ഹൈകോടതിയിലേയ്ക്ക് മാറ്റയത്. ചെന്നൈ ഹൈകോടതിയില്‍ ഈ കേസ് നടത്തുന്നത് നിഷ്പക്ഷമായിട്ടല്ലെന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണിത്.
ഡി എം കെ നേതാവ് കെ. അന്‍പഴകന്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി ഈ തീരുമാനമെടുത്തത്. ചെന്നൈ കോടതിയില്‍ എത്തുന്ന സാക്ഷികള്‍ തുടര്‍ച്ചയായി മൊഴിമാറ്റി പറയുന്നത് സുപ്രീം കോടതി ശ്രദ്ധിയ്ക്കണമെന്ന് പരാതിയില്‍ അന്‍പഴകന്‍ ബോധിപ്പിച്ചിരുന്നു.
ഇതിനായി ഒരു പ്രത്യേക കോടതി രൂപീകരിച്ച് ജഡ്ജിയെ നിയമിയ്ക്കാന്‍ കര്‍ണാടക ഹൈകോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പബ്ലിക്ക് പ്രോസിക്യൂട്ടറെയും നിയമിയ്ക്കണം. ഇവ ആറ് ആഴ്ചയ്ക്കുള്ളില്‍ തന്നെ ചെയ്യണമെന്നും കര്‍ണാടക ഹൈകോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications