ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പൊലീസിന് കര്‍ശന നിര്‍ദേശം നല്കി. മോഷണം, പിടിച്ചുപറി എന്നിവ കര്‍ശനമായി അമര്‍ച്ച ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ഗുണ്ടകള്‍, മോഷ്ടാക്കള്‍ എന്നിവരെ കണ്ടുപിടിക്കുന്നതിനും നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിനും ഫ്ലയിംഗ് സ്ക്വാഡുകള്‍, മോട്ടോര്‍ സൈക്കിള്‍ സ്ക്വാഡുകള്‍ എന്നിവ രൂപീകരിയ്ക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയുമായി പൊലീസ് കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കണം. പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും കേസുകളുടെ നിജസ്ഥിതി അപ്പപ്പോള്‍ അറിയിക്കാനും പൊലീസ് ആസ്ഥാനത്തും ജില്ലാതലത്തിലും പബ്ലിക് റിലേഷന്‍സ് വകുപ്പ് രൂപീകരിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications