Get Updates
Get notified of breaking news, exclusive insights, and must-see stories!

റാലിയില്‍ മുരളി പങ്കെടുക്കും

കൊച്ചി: ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ന് കൊച്ചിയില്‍ ഐ വിഭാഗം നടത്തുന്ന റായിലിലും യോഗത്തിലും കെ പി സി സി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ പങ്കെടുക്കും.

എന്നാല്‍ കെ പി സി സി അദ്ധ്യക്ഷനായിരിയ്ക്കെ ഈ റാലിയില്‍ പങ്കെടുക്കുന്നത് ശരിയാണോയെന്ന് മുരളിയ്ക്ക് സംശയമുണ്ടായിരുന്നത്രെ. അതുകൊണ്ട് റാലിയില്‍ പങ്കെടുക്കാനായി സ്ഥാനം രാജി വയ്ക്കാന്‍ പോലും മുരളി തയ്യാറായിരുന്നത്രെ. എന്നാല്‍ ഇതിനുള്ള മുരളിയുടെ നീക്കത്തെ കരുണാകരന്‍ ഇടപെട്ട് തടയുകയായിരുന്നെന്നാണ് വാര്‍ത്ത.

നേരത്തേ ഇക്കാര്യത്തില്‍ മുരളി വ്യക്തമായ അഭിപ്രായം പറഞ്ഞിരുന്നില്ല. തന്നെ ആരും ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മുരളി തുടര്‍ച്ചയായി പറഞ്ഞിരുന്നത്. എന്നാല്‍ റാലിയുടെ ചുമതലയുള്ള ഐ വിഭാഗം നേതാവായ പി പി തങ്കച്ചന്‍ മുരളിയെ റാലിയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് മുരളി ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിയ്ക്കുന്നത്. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിയ്ക്കുന്ന റാലി ഒരു വിഭാഗത്തിന്റേതാണെന്ന് താന്‍ കരുതുന്നില്ലെന്നാണ് മുരളി ഇപ്പോള്‍ പറയുന്നത്. റാലിയില്‍ പങ്കെടുക്കരുതെന്ന് തന്നോട് ഹൈകമാണ്ട് ആവശ്യപ്പെട്ടെന്ന വാര്‍ത്തകളും മുരളി നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+