പ്രശ്നങ്ങള്‍ ഒത്തുതീരില്ല: മുരളി
തിരുവനന്തുപരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ഒരു വഴിയും കാണുന്നില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നവമ്പര്‍ 18 ചൊവാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇതിന് പ്രധാന കാരണം മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിഷേധാത്മക നിലപാടാണെന്നും മുരളി പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കരുണാകരനേയും ആന്റണിയേയും വിളിച്ച് നേരിട്ട് സംസാരിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒരളവുവരെയെങ്കിലും പരിഹരിയ്ക്കാന്‍ കഴിയുകയുള്ളു. ആന്റണിയും കരുണാകരനും തമ്മില്‍ ചര്‍ച്ച നടത്താനുള്ള അവസരവും സോണിയ ഉണ്ടാക്കണം. -മുരളി പറഞ്ഞു.












Click it and Unblock the Notifications