നഴ്സ് ആശുപത്രിയില്‍ തീ കൊളുത്തി മരിച്ചു
വടക്കഞ്ചേരി: യിലൂര്‍ കരിങ്കുളത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒരു നഴ്സ് ആശുപത്രിയ്ക്കുള്ളില്‍ വച്ച് തീ കൊളുത്തി മരിച്ചു.
നെന്മാറ അയിപാടം ചാമക്കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ പ്രസ്തീന(54) യാണ് മരിച്ചത്. നവംബര്‍ 17 തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. രാവിലെ ആയിരുന്നതിനാല്‍ ആശുപത്രിയില്‍ ആരും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വടക്കഞ്ചേരി ഫയര്‍ ഫോഴ്സ് എത്തി തീ കെടുത്തി.
പ്രസ്തീന ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്സാണ്. ഭര്‍ത്താവ് മാത്യൂസ് ഫോറസ്ററാണ്. രാവിലെ മാത്യൂസ് തന്നെയാണ് പ്രസ്തീനയെ ആശുപത്രിയില്‍ കൊണ്ടുവന്നാക്കിയത്. തുടര്‍ന്നായിരുന്നു സംഭവം.












Click it and Unblock the Notifications