കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ വിഭാഗം റാലിയ്ക്ക് ഒരുക്കങ്ങളായി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഐ വിഭാഗം റാലിയ്ക്ക് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി.

കേരളത്തിലെ ഐ വിഭാഗം നേതാക്കള്‍ക്ക് പുറമേ ചില വടക്കേ ഇന്ത്യന്‍ നേതാക്കളും റാലിയില്‍ പങ്കെടുക്കും എന്ന് വാര്‍ത്തയുണ്ട്. അതിന്റെ ഉഷാറും ഐ വിഭാഗം പ്രവര്‍ത്തകരില്‍ കാണാനുണ്ട്.

റാലിയ്ക്ക് മുന്നോടിയായി നഗരമാകെ ത്രിവര്‍ണ പതാകകളും പ്രചാരണ കമാനങ്ങളും കരുണാകരന്റേയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങളും കൊണ്ട് നിറച്ചിരിയ്ക്കുകയാണ്. മറൈന്‍ ഡ്രൈവ് മൈതാനമാണ് സമ്മേളന വേദി. പ്രീയദര്‍ശിനി നഗര്‍ എന്നാണ് ഈ വേദിയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. വേദിയില്‍ ഇന്ദിരാഗാന്ധിയുടേയും കരുണാകരന്റേയും കൂറ്റന്‍ ചിത്രങ്ങള്‍ സ്ഥാപിയ്ക്കുകയാണ്.

5000 ചതുരശ്ര അടി ഉള്ള സമ്മേളന വേദിയാണ് ഒരുക്കുന്നത്. ഐ വിഭാഗത്തോടൊപ്പം നില്‍ക്കുന്ന എം എല്‍ എ മാര്‍ക്കൊപ്പം ഡി സി സി അദ്ധ്യക്ഷന്മാരും മറ്റും പങ്കെടുക്കും. റാലി എങ്ങനെ ശുഷ്കമാക്കാമെന്ന ചിന്തയിലാണ് എ വിഭാഗം നേതാക്കന്മാര്‍. ഇതിന്റെ ആദ്യ നടപടി ഹൈകമാണ്ടില്‍ നിന്ന് ഉണ്ടായിക്കഴിഞ്ഞു. ഐ വിഭാഗത്തിന്റെ പ്രതിനിധിയായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ശ്രീകണ്ഠനോട് 19 ന് ദില്ലിയില്‍ തന്നെ ഉണ്ടാവണമെന്ന് ഹൈകമാണ്ട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.

ഇതിന് പുറമേ എത്രത്തോളം നേതാക്കന്മാരെ റാലിയില്‍ പങ്കെടുപ്പിയ്ക്കാതിരിയ്ക്കാനായി എന്ത് ചെയ്യണമെന്ന് ആലോചിച്ച് പ്രവര്‍ത്തിയ്ക്കുകയാണ് എ വിഭാഗം നേതാക്കന്മാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X