അസമില്‍ 13 പേരെ കൊന്നു
ഗോഹട്ടി: ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ അക്രമം തുടരുന്ന അസമില്‍ വിവിധ സംഭവങ്ങളിലായി നാല് സ്ത്രീകളടക്കം 13 ബീഹാറികളെയാണ് കൊന്നത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
അക്രമം പെരുകിയതിനെ തുടര്‍ന്ന് ഡിബ്രുഗഡ്, തിന്‍സുകിയ എന്നീ ജില്ലകളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി.
ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ നടക്കുന്ന അക്രമത്തിന്റെ തുടര്‍ച്ചയായാണ് ദിബ്രുഗഡ് ജില്ലയിലെ ഒരു കുടുംബത്തിലെ ആറംഗങ്ങളെ അക്രമികള്‍ കശാപ്പ് ചെയ്തത്. നവംബര്‍ 18 ചൊവാഴ്ച രാത്രി പതിനഞ്ചോളം വരുന്ന സംഘം മാരകായുധങ്ങളുമായെത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. കൂട്ടക്കൊലക്ക് ശേഷം അക്രമികള്‍ വീടിന് തീവച്ചു.
തിന്‍സുകിയ പട്ടണത്തില്‍ ഹിന്ദി സംസാരിക്കുന്ന രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തു. മറ്റൊരു സംഭവത്തില്‍ മദ്യം കുപ്പിയിലാക്കുന്ന കമ്പനി തീവച്ച അക്രമികള്‍ ഒരാളെ കൊന്നു.
കഴിഞ്ഞ ദിവസം രാത്രി ദുബ്റി ജില്ലയില്‍ മോട്ടോര്‍ സൈക്കിളില്‍ ദേശീയപാതയിലെത്തിയ ഉള്‍ഫ തീവ്രവാദികള്‍ നാല് ട്രക്ക് ഡ്രൈവര്‍മാരെ കൊന്നു. ആക്രമണത്തില്‍ ഏഴ് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.
റയില്‍വെയുടെ ജോലിയ്ക്കുള്ള എഴുത്തു പരീക്ഷയ്ക്കായി ബീഹാറിലെത്തിയ ചില അസംകാര്‍ക്കെതിരെ ബീഹാറികള്‍ അക്രമം നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ വടക്ക് കിഴക്കന്‍ റെയില്‍വേയിലെ താഴെതരത്തിലുള്ള ജോലികള്‍ പൂര്‍ണമായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി സംവരണം ചെയ്യണമെന്നാണ് ആള്‍ അസം സ്റുഡന്റ്സ് യൂണിയന്‍ ( എ. എ. എസ്. യു) ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications