ദാവൂദിന് അല്‍കെയ്ദയുമായി ബന്ധം
ദില്ലി: കള്ളക്കടത്തില്‍ അല്‍കെയ്ദയുമായുള്ള ബന്ധം വെളിപ്പെട്ടതിനെ തുടര്‍ന്നാണ് യുഎസ് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന് യുഎസ് ഉന്നതോദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു.
തെക്കേ ഏഷ്യ, പടിഞ്ഞാറനേഷ്യ, ആഫ്രിക്ക എന്നിനിടങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് അല്‍കെയ്ദയുടെ പങ്കാളിത്തത്തോടെയാണ് ദാവൂദ് ചെയ്യുന്നതെന്ന് യുഎസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. തൊണ്ണൂറുകളില്‍ താലിബാന്റെ സംരക്ഷണത്തില്‍ ദാവൂദ് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് യുഎസ് അധികൃതര്‍ പറയുന്നു.
ഭീകര സംഘടനയായ ലഷ്കാര്‍-ഇ-തോയിബയ്ക്ക് ദാവൂദിന്റെ ഡി-കമ്പനിയാണ് ഫണ്ട് നല്‍കുന്നതെന്ന വിവരവും യുഎസിന് ലഭിച്ചിരുന്നു. ലഷ്കാര്‍-ഇ-തോയിബയിലെ ഏതാനും ചിലരെ അറസ്റ് ചെയ്തതിന് ശേഷമാണ് യുഎസ് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്.
ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനോടൊപ്പം ദാവൂദിന്റേതായുള്ള യുഎസിലെ എല്ലാ സ്വത്തും മരവിപ്പിക്കുകയും ദാവൂദിന്റെ സ്വത്ത് ഇടപാട് നടത്തുന്നതില്‍ യുഎസ് പൗരന്മാരെ വിലക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ 332 വ്യക്തികളെയും സംഘടനകളെയുമാണ് ഭീകരരായും ഭീകരെ തുണക്കുന്നവരായും യുഎസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഭീകരരുടെ സ്വത്തായി 137 പ്രഖ്യാപിച്ച് 13.7 കോടി ഡോളറിന്റെ സ്വത്ത് മരവിപ്പിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications