കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുദേവ് കേസ്: സി ബി ഐ ടേപ്പുകള്‍ ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി ദിലിപ്സിംഗ് ജുദേവ് കോഴ വാങ്ങിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തോട് വീഡിയോ കാസറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിബിഐ ഡയറക്ടര്‍ പി. സി. ശര്‍മ അറിയിച്ചു.

ദിലീപ് സിംഗ് പണം വാങ്ങുന്നതായി കാണിച്ചിരിക്കുന്ന വീഡിയോ കാസറ്റിലെ ദൃശ്യങ്ങള്‍ വിശ്വസനീയമാണോയെന്ന് പരിശോധിക്കുമെന്ന് ശര്‍മ പറഞ്ഞു. ടേപ്പ് പരിശോധിച്ചതിന് ശേഷമേ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുകയുള്ളൂ. ദൃശ്യങ്ങള്‍ യഥാര്‍ഥമാണോ അല്ലെങ്കില്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.

കോഴ നല്‍കുന്ന വ്യക്തിയാരാണെന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് സിബിഐ. ടെലിവിഷനില്‍ കാട്ടിയ ദൃശ്യങ്ങള്‍ അവ്യക്തമാണ്. കോഴ നല്‍കിയതാരാണെന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല. ആരാണ് കോഴ നല്‍കിയതെന്നത് അന്വേഷണത്തിലെ പ്രാഥമിക വിഷയമായിരിക്കും. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്നും പരിശോധിക്കേണ്ടതുണ്ട്.

അന്വേഷണം സംബന്ധിച്ച് പ്രധാനമന്ത്രി എ. ബി. വാജ്പേയി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ശര്‍മ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X