തിന്‍സുക്കിയയില്‍ നിരോധനാജ്ഞ
ഗുവഹാട്ടി: അസമിലെ തിന്‍സുക്കിയ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അസമികളും ഹിന്ദി സംസാരിയ്ക്കുന്ന ബിഹാറികളും തമ്മിലുള്ള കലാപം മുറുകിയതിനെ തുടര്‍ന്നാണ് ഇത്.
നവംബര്‍ 19 ബുധനാഴ്ച രാവിലെ അസം സംഘടനയായ ഉള്‍ഫ പ്രവര്‍ത്തകര്‍ ഒരു കുടുംബത്തിലെ ആറ് ബിഹാറികളെ കൊന്നിരുന്നു. കലാപത്തില്‍ ഇതുവരെ 15 ബിഹാറികള്‍ മരിച്ചിട്ടുണ്ട്. ജില്ലയിലെ ക്രമസമാധാന പരിപാലനം സൈന്യത്തെ ഏല്‍പ്പിച്ചിരിയ്ക്കുകയാണ്.
അസമിലെങ്ങും സൈന്യത്തെ നിയോഗിച്ചിരിയ്ക്കുകയാണ്. അസമി തീവ്രവാദി സംഘടനയായ ഉള്‍ഫയ്ക്ക് ശക്തിയുള്ള പ്രദേശമാണ് അപ്പര്‍ അസം ജില്ലകളായ ഡിബ്രുഗഡ്, തിന്‍സുക്കിയ എന്നിവ.












Click it and Unblock the Notifications