Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗള്‍ഫിലേക്ക് ജോലി തേടി പോവുന്നവര്‍ നേരിടുന്ന ചില പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എ. കെ. ആന്റണി പ്രധാനമന്ത്രി എ. ബി. വാജ്പേയിക്ക് കത്തയച്ചു.

വിദേശത്തേക്ക് ജോലി തേടിപോവുന്നവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ മാനുഷിക വിഭവശേഷി വകുപ്പും വിദേശകാര്യ വകുപ്പും സാക്ഷ്യപ്പെടുത്തുന്നതിന് ഒരു ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

വിദേശത്തേക്ക് ജോലി തേടിപോവുന്നവര്‍ ഇപ്പോള്‍ ഇതിനായി ദില്ലിയിലേക്ക് പോവേണ്ടിവരുന്നുണ്ട്. ഇത് ഇവര്‍ക്കുണ്ടാക്കുന്ന വിഷമങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരം കേന്ദ്രമാക്കി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗള്‍ഫില്‍ പോവുന്നവര്‍ മടക്കയാത്രാ ടിക്കറ്റിനുള്ള പണം മുന്‍കൂറായി നല്‍കണമെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥ പിന്‍വലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളുടെ കേരളത്തില്‍ തുടങ്ങാനും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+