നിയമന നിരോധനം നീക്കുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുതിയതായി ജീവനക്കാരെ നിയമിയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനോടൊപ്പം ഇപ്പോള്‍ നിലവിലുള്ള പി എസ് സി റാങ്ക് ലിസ്റുകളുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടും. പി എസ് സി വഴിയുള്ള നിയമനം അനായാസമാകാനാണ് ഇത് ചെയ്യുന്നത്. വിവിധ യുവജന സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒട്ടേറെ സര്‍ക്കാര്‍ വകുപ്പുകളില്‍ തസ്തികകള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്. പി എസ് സി പട്ടിക നിലവിലുണ്ടെങ്കിലും നിയമന നിരോധനം കാരണം ഇതിലേയ്ക്ക് ആളുകളെ എടുക്കാനാവാത്ത സ്ഥിതിയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ശബരിമല റോഡിന് മന്ത്രിസഭ അംഗീകാരം നല്‍കി. 125 കോടി രൂപയാണ് ഈ റോഡിനായി അനുവദിച്ചിട്ടുള്ളത്.












Click it and Unblock the Notifications