ചാലക്കുടില്‍ ബി ജെ പിക്കാര്‍ക്ക് നേരെ സി പി എം ആക്രമണം
തൃശൂര്‍: ചാലക്കുടി പരിയാലം കാഞ്ഞിപ്പിള്ളിയില്‍ ചിലര്‍ ബി ജെ പി ക്കാരായ തൊഴിലാളികളെ വെട്ടി പരിക്കേല്പിച്ചു.
ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പിള്ളി മംഗലശ്ശേേരി വിശ്വംഭരന്‍(36) കാഞ്ഞിരപ്പിള്ളി മംഗലപ്പിള്ളി രതീഷ്(24) എന്നിവരെ തൃശൂരിലെ ഒരു ആശുപത്രിയിലും കാഞ്ഞിരപ്പിള്ളിക്കാരായ മാളക്കാരന്‍ സുബ്രന്ര്‍െ മകന്‍ രമേശ് (20) വാഴപ്പിള്ളി കൃഷ്ണന്‍ (26) എന്നിവരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബി ജെ പി പ്രവര്‍ത്തകരായ ഈ നാലുപേരെയും വെട്ടിയത് സി പി എം കാരാണെന്നാണ് കരുതുന്നത്. ബി ജെ പിക്കാര്‍ ഇത് ആരോപിയ്ക്കുകയും ചെയ്യുന്നുണ്ട്.
നവംബര്‍ 19 ബുധനാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ ജോലി ചെയ്യുകയായിരുന്ന പാറമടയിലെത്തിയ അക്രമികള്‍ നാടന്‍ ബോംബെറിഞ്ഞ് കൂടി നിന്നവരെ ഓട്ടിച്ചു. ഇതിനിടയിലാണ് ആക്രമണം നടത്തിയത്.
ഇവിടെ കുറച്ച് കാലമായി ബി ജെ പി - സി പി എം സംഘര്‍ഷം തുടരുകയാണ്. ഒരു ഡി വൈ എഫ് ഐ കാരന്‍ രണ്ട് വര്‍ഷം മുമ്പ് ഇവിടെ ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications