കാടുകളില്‍ കാട്ടുപോത്തുകള്‍ പെരുകുന്നു
കൊച്ചി: കേരളത്തിലെ കാട്ടുപോത്തുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണ കാട്ടുപോത്തുകളുടെ സംഘത്തില്‍ 20-30 കാട്ടുപോത്തുകളാണുണ്ടാവുക. എന്നാല്‍ ഇപ്പോള്‍ ഇവ 70 വരെയായി ഉയര്‍ന്നിട്ടുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ താന്നിക്കുടിയില്‍ കാട്ടുപോത്തുകളുടെ വലിയ സംഘങ്ങളെ കാണാറുണ്ട്. പറമ്പിക്കുളം, ചിന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ട്പോത്ത് സംഘങ്ങളിലെ അംഗങ്ങളുടെ എണ്ണം ഇതിലും കൂടും.
കാട്ടിലെ പുല്‍മേടുകള്‍ തീര്‍ന്നാല്‍ ഇവ അതിര്‍ത്തികളിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ട്. കൃഷി പ്രദേശങ്ങള്‍ കാട്ടുപോത്തുകളിറങ്ങിയാല്‍ കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാവും. കാട്ടുപോത്തുകള്‍ പെരുകുന്നത് മൂലമുള്ള ഒരു വെല്ലുവിളിയാണിത്.
കാട്ടുപോത്തുകള്‍ പകര്‍ച്ചവ്യാധി വാഹകരാവാം എന്നതാണ് ഒരു ഭീഷണി. പകര്‍ച്ചവ്യാധി പടരുന്നത് കാട്ടിലെ മൃഗങ്ങളെ ഒന്നടങ്കം ബാധിച്ചേക്കാം.
എഴുപതുകളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നതിനെ തുടര്‍ന്ന പെരിയാര്‍ റിസര്‍വ് വനത്തില്‍ കാട്ടുപോത്തുകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരുന്നു. കാട്ടുപോത്തുകളുടെ അംഗസംഖ്യയില്‍ 80 ശതമാനത്തോളം കുറവാണുണ്ടായത്.












Click it and Unblock the Notifications