റാലി തുടങ്ങി; ആദ്യ നിര മൈതാനിയിലെത്തി
കൊച്ചി: കോണ്‍ഗ്രസിലെ ഐ വിഭാഗം കൊച്ചിയില്‍ നടത്തുന്ന റാലി തുടങ്ങി. റാലിയുടെ മുന്‍നിര എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്തിലെത്തി. ഒരുമണിയ്ക്കൂര്‍ കൊണ്ടാണ് കലൂര്‍ സ്റേഡിയത്തില്‍ നിന്ന് റാലി മറൈന്‍ ഡ്രൈവിലെത്തിയത്.
റാലിയുടെ ആദ്യ നില സമ്മേളന സ്ഥലത്ത് എത്തി എങ്കിലും ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ കലൂര്‍ മൈതാനിയിലേയ്ക്ക് എത്തിക്കൊണ്ടിരിയ്ക്കുകയാണ്.
നാല് മണിയോടെയാണ് സമ്മേളനം ആരംഭിയ്ക്കുന്നത്. എന്നാല്‍ അപ്പോഴും റാലിയ്ക്ക് എത്തിയവര്‍ മുഴുവനും സമ്മേളന മൈതാനിയില്‍ എത്താനിടയില്ല. വേദിയില്‍ ഒട്ടേറെ പേര്‍ ഉണ്ടാവുമെങ്കിലും കരുണാകരനും മുരളിയും മാത്രമേ സമ്മേളനത്തില്‍ സംസാരിയ്ക്കാന്‍ സാദ്ധ്യതയുള്ളു.












Click it and Unblock the Notifications