Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ റാലി 2 മണിക്ക് തുടങ്ങും

കൊച്ചി: ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ നടക്കുന്ന ഐ ഗ്രൂപ്പ് റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നവംബര്‍ 19 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് റാലി ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരായ പതിനായിരങ്ങള്‍ എറണാകുളത്തെത്തിയിയിട്ടുണ്ട്.

കലൂര്‍ സ്റേഡിയത്തില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടിനാണ് റാലി തുടങ്ങുന്നത്. ഇതിന് പ്രത്യേക നേതൃത്ത്വം വേണ്ടെന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്. ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുന്ന മുറയ്ക്ക് മറൈന്‍ ഡ്രൈവ് മൈതാനത്തേയ്ക്ക് പോകാനാണ് നിര്‍ദ്ദേശം.

രാവിലെ പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് ഗസ്റ് ഹൗസിലെത്തി കെ. കരുണാകരന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഗസ്റ് ഹൗസില്‍ നിന്നായിരിക്കും അദ്ദേഹം റാലിയില്‍ പങ്കെടുക്കാനായി പോവുന്നത്. മുരളീധരനും പത്മജയും യോഗത്തിന് നേരിട്ടെത്തും. മുരളി തിരുവനന്തുപുരത്ത് നിന്നാണ് എറണാകുളത്ത് എത്തുന്നത്.

റാലിക്ക് ശേഷം നടക്കുന്ന പൊതുയോഗത്തിനായി കൂറ്റന്‍ സ്റേജാണ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയിരിക്കുന്നത്. 120 പേര്‍ക്ക് സ്റേജില്‍ ഇരിയ്ക്കാനുള്ള സൗകര്യമുണ്ടാവും. ഐ വിഭാഗത്തിലെ മുഴുവന്‍ എം എല്‍ എ മാരും എം പി മാരും വേദിയില്‍ ഉണ്ടാവും.ഇവര്‍ക്ക് പുറമേ കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ 45 പേരും ആറ് ഡി സി സി അദ്ധ്യക്ഷന്മാരും പോഷക സംഘടനകളുടെ അദ്ധ്യക്ഷന്മാരും വേദിയില്‍ ഉണ്ടാവും. സ്റേജില്‍ കരുണാകരന്റെയും കെ. മുരളീധരന്റെയും ഛായാചിത്രങ്ങളുണ്ട്. ജയ് കെ. കരുണാകരന്‍ എന്ന് എഴുതിവച്ചിട്ടുമുണ്ട്.

കരുണാകരനും മുരളിയ്ക്കും ഒപ്പം പത്മജയ്ക്കും നേതൃത്ത്വത്തില്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് പരിപാടികള്‍ തയ്യാറാക്കിയിരിയ്ക്കുന്നത്. പല പോസ്ററുകളിലും പത്മജയുടെ ചിത്രവും ഉണ്ട്. ആദ്യ ദിവസങ്ങളില്‍ കരുണാകരനും ഇന്ദിരാഗാന്ധിയും ഉള്ള പോസ്ററുകളും പിന്നീട് കരുണാകരനും മുരളിയും ഉള്ള പോസ്ററുകളും ആണ് ഇറങ്ങിയത്. റാലി നടക്കുന്നതിന് രണ്ട് ദിവസം മുമ്പായ തിങ്കളാഴ്ചമുതലാണ് കരുണാകരും പത്മജയും ഉള്ള പോസ്ററുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

നഗരത്തില്‍ രാവിലെ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും വേദിയില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെലിവിഷന്‍ ക്യാമറകള്‍ക്കായി ക്രെയിന്‍ സൗകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+