ആദ്യറോക്കറ്റ് വിക്ഷേപണം പുന:സൃഷ്ടിക്കും
തിരുവനന്തപുരം: തുമ്പയിലെ വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുന്ന നവംബര്‍ 21 വെള്ളിയാഴ്ച ആദ്യത്തെ റോക്കറ്റ് വിക്ഷേപണം പുന:സൃഷ്ടിക്കും.
ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ വി. എന്‍. സുരേഷ് അറിയിച്ചു.
1963 നവംബര്‍ 21നാണ് ആദ്യത്തെ റോക്കറ്റ് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചത്. അന്ന് തുമ്പ റോക്കറ്റ് വിക്ഷേപണ സ്റേഷന്‍ എന്നാണ് കേന്ദ്രം അറിയിപ്പെട്ടിരുന്നത്. ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ 40-ാം വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്.
ഈ നവംബര്‍ 21ന് രോഹിണി-200 റോക്കറ്റ് വിക്ഷേപിക്കും. ഉച്ച തിരിഞ്ഞ് 3.30ന് ആയിരിക്കും റോക്കറ്റ് വിക്ഷേപിക്കുന്നത്.












Click it and Unblock the Notifications