Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക പരിശീലനത്തിനായി ജൈവ വയനാട്

കല്പറ്റ: ജൈവകൃഷിയില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഇന്‍ഫാമും എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി ജൈവ വയനാട് പദ്ധതി നടപ്പിലാക്കുന്നു.

നവംബര്‍ എട്ടിന് മാനന്തവാടിയില്‍ ഡോ. എം. എസ്. സ്വാമിനാഥന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിലും ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അറിവ് പങ്ക്വയ്ക്കുന്നതിലും ഇന്‍ഫാമുമായി സഹകരിക്കുമെന്ന് എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ തലവന്‍ ഡോ. എന്‍. അനില്‍കുമാര്‍ പറഞ്ഞു.

3.500 ഓളം കൃഷിക്കാരെ പരിശീലിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്‍ഫാമിന് ഫൗണ്ടേഷന്റെ സഹകരണം ലഭിക്കുന്നത് ഏറെ സഹായകരമാണെന്ന് ഇന്‍ഫാം ജില്ലാ ഡയറക്ടര്‍ ഫാ. റോബിന്‍ വടക്കുംചേരി പറഞ്ഞു.

1997ല്‍ സ്ഥാപിക്കപ്പെട്ട എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ കൃഷിയിലെ നാട്ടറിവുകള്‍ സംരക്ഷിക്കുന്നതിനും കാര്‍ഷിക സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+