Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളര്‍പ്പുണ്ടാവുമെന്ന് സൂചന

കൊച്ചി: കോണ്‍ഗ്രസിലെ പ്രതിസന്ധി നീണ്ടുപോകവെ ഒരാഴ്ചയ്ക്കകം വേദനാജനകമായ ചില തീരുമാനങ്ങളുണ്ടാവുമെന്ന് കെ. കരുണാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാവുമെന്ന സൂചനയാണ് കരുണാകരന്‍ നല്‍കിയത്. ഇന്ദിരാഗാന്ധിയുടെ പാരമ്പര്യത്തിലൂന്നി മുന്നോട്ടുപോവുന്ന തീരുമാനമായിരിക്കും കൈകൊള്ളുകയെന്ന് അദ്ദേഹം വ്യക്തമാക്കി. മകള്‍ പത്മജയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ തന്നെ വന്നുകണ്ട വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കമാന്റുമായി അകലേണ്ടിവരുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. പുതിയ രീതിയിലുള്ള പ്രവര്‍ത്തനരൂപം ഉണ്ടാക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

നവംബര്‍ 19 ബുധനാഴ്ച നടക്കുന്ന റാലി ദേശീയരാഷ്ട്രീയത്തില്‍ തന്നെ സുപ്രധാന മാറ്റങ്ങളുണ്ടാക്കും. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എവിടെയെത്തി നില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.

ഹൈക്കമാന്റ് തന്നോട് ഈയിടെയായി ഒന്നും ചര്‍ച്ച ചെയ്യാറില്ല. പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+