Get Updates
Get notified of breaking news, exclusive insights, and must-see stories!

കിങ്സ്ലി വിവാദം: സര്‍ക്കാര്‍ നിലപാട് വിചിത്രം

തിരുവനന്തപുരം: വിദേശനാണ്യ തട്ടിപ്പ് കേസില്‍ സിബിഐയുടെ പിടിയിലായ കിങ്സ്ലി ഫെര്‍ണാണ്ടസുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ദുരൂഹത.

മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ചില വാദങ്ങള്‍ ഇപ്പോള്‍ തന്നെ പൊളിഞ്ഞിരിക്കുകയാണ്. ലണ്ടനില്‍ നടന്ന ഗ്ലോബല്‍ കേരള മേളയുമായി കിങ്സ്ലിക്ക് ബന്ധമില്ലെന്നും ഫെസ്റിവല്‍ കണ്‍വീനര്‍ ഹരിദാസാണ് തന്നെ ഫെസ്റിവലിന് ക്ഷണിച്ചതെന്നുമാണ് മന്ത്രി എം. എം. ഹസ്സന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിമാര്‍ക്ക് നല്‍കിയ ക്ഷണക്കത്തില്‍ മേളയുടെ ഇന്ത്യയിലെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനായ കിങ്സിലിയും ഒപ്പുവച്ചിട്ടുണ്ട്. കത്ത് താന്‍ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ താക്കീത് നല്‍കിയത് ഈ സാഹചര്യത്തിലാണ്.

ഇതിന് ഹസന്‍ പറഞ്ഞ മറുപടി മേളയില്‍ കൈരളി ടി വിയും ദേശാഭിമാനി ലേഖകന്‍ ആര്‍ എസ് ബാബുവും പങ്കെടുത്തിരുന്നു എന്നാണ്. അത് കൂടി വി എസ് അച്യുതാനന്ദന്‍ ശ്രദ്ധിയ്ക്കണമെന്നും പറയാന്‍ ഹസന്‍ മറന്നില്ല. മേളയുടെ വെബ്സൈറ്റ് ഉത്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തെ പത്ര ലേഖകരാണ് മുഖ്യമന്ത്രിയെ വിളിച്ചതെന്നും അദ്ദേഹത്തിന് പ്രസ് ക്ലബില്‍ പോയി അത് ചെയ്യാന്‍ സമയമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് അത് ചെയ്തതെന്നും ഹസന്‍ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറിയും ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകനുമായ ശ്രീകണ്ഠനും മുഖ്യമന്ത്രിയെ ക്ഷണിയ്ക്കാന്‍ വന്നിരുന്നെന്നും പറഞ്ഞാണ് ഹസന്‍ തടിഊരാന്‍ ശ്രമിച്ചത്. പത്ര ലേഖകര്‍ വന്ന് വിളിച്ചാല്‍ ക്രിമിനലുകളെ സഹായിയ്ക്കാന്‍ മന്ത്രിമാര്‍ മുതിരുമോയെന്ന് ഹസന്‍ വ്യക്തമാക്കിയില്ല.

മേളക്ക് മുമ്പു തന്നെ കിങ്സിലിയുടെ തട്ടിപ്പ് പുറത്തുവന്നിരുന്നു. ദില്ലിയിലെ ഒരു വ്യാപാരിയില്‍ നിന്നും അയാളുടെ മകനില്‍ നിന്നും വഞ്ചനയിലൂടെ 67 കോടി രൂപ തട്ടിയെടുത്തു എന്നതാണ് കിങ്സിലിക്കെതിരായ കേസ്. എന്നിട്ടും കിങ്സ്ലിയെ കുറിച്ച് അറിയുമായിരുന്നില്ലെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ ദുരൂഹതയുണ്ട്. കിങ്സ്ലിയെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊന്നും അറിയുമായിരുന്നില്ലെന്ന് പറയുന്നത് വിചിത്രമാണ്.

തന്നില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ചില യുഡിഎഫ് നേതാക്കള്‍ മൂന്ന് കോടി രൂപ കൈപ്പറ്റിയതായി കിങ്സ്ലി സിബിഐ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്. കിങ്സ്ലിയില്‍ നിന്നും പണം സ്വീകരിച്ച രണ്ടു പേര്‍ ഇപ്പോള്‍ മന്ത്രിമാരാണ്. കിങ്സ്ലിയെ നോര്‍ക്കയുടെ ഗുഡ്വില്‍ അംബാസിഡറാക്കാനും നീക്കമുണ്ടായിരുന്നത്രെ. എന്നാല്‍ കിങ്സ്ലി അറസ്റിലായതോടെ ഈ നീക്കം നടന്നില്ല.

ഭരണതലത്തിലെ ഉന്നതോദ്യോഗസ്ഥന്‍മാര്‍ക്ക് കിങ്സ്ലിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. വിദേശ യാത്രകളില്‍ കിങ്സിലിയില്‍ നിന്നും ചില ഉന്നതോദ്യോഗസ്ഥര്‍ പണം വാങ്ങിയതായും വിവരമുണ്ട്. കിങ്സിലിക്ക് തിരുവനന്തപുരത്ത് മാത്രം ഒമ്പത് ഫ്ലാറ്റുകളുണ്ടത്രെ.

കിങ്സ്ലി സംഘാടകരില്‍ ഒരാളായിരുന്ന ലണ്ടനിലെ മേളയ്ക്ക് കേരളത്തിലെ ഉന്നതോദ്യോഗസ്ഥര്‍ പോയതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് പന്ത്രണ്ടിലേറെ ഉന്നതോദ്യോഗസ്ഥരാണ് മേളക്കായി പോയത്. ഇവരില്‍ നാല് പേര്‍ക്ക് മാത്രമേ ചട്ടമനുസരിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുള്ളൂ. ചട്ടം ലംഘിച്ച് ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തിയതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം പ്രതിപക്ഷത്തിനോ ബിജെപിക്കോ സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ആക്രമണം നടത്താനാവില്ലെന്നതാണ് സ്ഥിതി. സിപിഎം നേതാവ് ഇ. പി. ജയരാജനും ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ളയും കേന്ദ്ര മന്ത്രി ഒ. രാജഗോപാലും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും മേളയ്ക്കായി ലണ്ടനില്‍ പോയവരാണ്.

അതിനിടെ കിങ്സിലിക്ക് സംസ്ഥാനവുമായുള്ള ബന്ധത്തെ കുറിച്ച് സിബിഐ അന്വേഷിക്കുന്നതിനെ മുഖ്യമന്ത്രി എ. കെ. ആന്റണി സ്വാഗതം ചെയ്തു. കിങ്സിലിക്ക് കേരളത്തിലുള്ള ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് സിബിഐ അന്വേഷണമാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.

ലണ്ടനില്‍ നടന്ന മേളയുടെ ലോഗോ പ്രകാശനം ചെയ്തതിനെ ചൊല്ലി തനിക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നത് നിര്‍ഭാഗ്യകരമാണ്. തനിക്ക് കിങ്സിലിയെ കുറിച്ച് അറിയില്ലായിരുന്നു- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+