മുരളിയും ആന്റണിയും ചര്‍ച്ച നടത്തി
തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ കെ. മുരളീധരനും മുഖ്യമന്ത്രി എ. കെ. ആന്റണിയും നവംബര്‍ 19 ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. അടിസ്ഥാന രാഷ്ട്രീയ ഭിന്നതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മുരളി പറഞ്ഞത്.
കെ. പി. സി. സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ വച്ചായിരുന്നു ചര്‍ച്ച. രാവിലെ ഇന്ദിരാ ഭവനില്‍ നടന്ന ഇന്ദിരാ അനുസ്മരണ ചടങ്ങിന് ശേഷമായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി മുന്‍കൈയെടുത്തായിരുന്നു ചര്‍ച്ച.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാണെങ്കില്‍ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെ. മുരളീധരന്‍ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ആന്റണി പ്രതികരിച്ചില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ മുരളി അഭിപ്രായപ്പെട്ടിരുന്നു.
ഐ വിഭാഗത്തിന്റെ റാലി കൊച്ചിയില്‍ നടക്കുന്ന ദിവസം തന്നെ ആന്റണി മുരളിയുമായി ചര്‍ച്ച നടത്തിയതിന് പ്രാധാന്യമേറുന്നു.












Click it and Unblock the Notifications