Get Updates
Get notified of breaking news, exclusive insights, and must-see stories!

റാലി ഇന്ദിരാ ഗാന്ധിയോടുള്ള അനാദരവ്

തിരുവനന്തപുരം: കൊച്ചിയില്‍ നടക്കുന്ന ഐ ഗ്രൂപ്പ് റാലി ഇന്ദിരാഗാന്ധിയോടുള്ള അനാദരവാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്‍ജിഒ അസോസിയേഷന്‍ വനിതാ സമ്മേളനവും ഇന്ദിരാ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റാലി നടത്തിയതു കൊണ്ടോ പോസ്റര്‍ ഒട്ടിച്ചതു കൊണ്ടോ ഇന്ദിരാഗാന്ധിയെ ആദരിക്കലാവില്ല. ഇന്ദിരാഗാന്ധി രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട 69ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയ്ക്കെതിരെയാണ് കരുണാകരനുള്‍പ്പെടെയുള്ള ഒമ്പത് എംഎല്‍എമാര്‍ വോട്ട് ചെയ്തത്- ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പിന്നീട് ഇന്ദിരാഗാന്ധി പാര്‍ട്ടിയില്‍ കൂടുതല്‍ അധികാരം നേടിയപ്പോഴാണ് കരുണാകരന്‍ ഇന്ദിരാ ഭക്തനായി മാറിയത്.

ചടങ്ങില്‍ പാലോട് രവി, റോസക്കുട്ടി ടീച്ചര്‍. അഡ്വ. ജമീല ഇബ്രാഹിം, കമ്പറ നാരായണ്‍ എന്നിവരും പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+