തൃശൂരില്‍ വജ്ര-ആഭരണ പാര്‍ക്ക് വരുന്നു
കോഴിക്കോട്: തൃശൂരില്‍ വജ്ര-ആഭരണ (ജെം-ജ്വല്ലറി) പാര്‍ക്ക് തുടങ്ങുന്നതിന് കിന്‍ഫ്ര മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ സെന്‍ട്രല്‍ ബോഡിയുമായി രണ്ടു വട്ടം ചര്‍ച്ച നടത്തി.
കോഴിക്കോട് ഒരു വജ്ര-ആഭരണ പാര്‍ക്ക് സ്ഥാപിക്കുന്നത് രണ്ട് വര്‍ഷം മുമ്പ് കിന്‍ഫ്രയുടെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലായില്ല. ഇപ്പോള്‍ തൃശൂരില്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
കയറ്റുമതിയ്ക്കും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനത്തിന് സഹായം നല്‍കുന്നതിനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കിന്‍ഫ്ര തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളിലൊന്നാണ് വജ്ര-ആഭരണ പാര്‍ക്ക്.
പാര്‍ക്കില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് മുംബൈയിലെയും സൂറത്തിലെയും ആഭരണവ്യാപാരികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. 2004 ഓടെ പാര്‍ക്ക് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പാര്‍ക്ക് സ്ഥാപിക്കുന്നതിന് 80 ശതമാനം ഫണ്ടും പദ്ധതിക്ക് കീഴിലായി കേന്ദ്രം നല്‍കും.
കല്ലുകളും വജ്രങ്ങളും മുറിക്കുന്നതിലും രാകി മിനുക്കുന്നതിലും വിദഗ്ധരായ ഏതാണ്ട് പതിനായിരത്തിലേറെ തൊഴിലാളികള്‍ തൃശൂരിലുണ്ട്. ഇവരില്‍ പലരും മുംബൈയിലും സൂറത്തിലുമാണ് ജോലി ചെയ്യുന്നത്. പാര്‍ക്ക് സ്ഥാപിക്കുന്നതോടെ ഇവരുടെ വൈദഗ്ധ്യം ഇവിടെ തന്നെ ഉപയോഗിക്കാനാവും.
കോഴിക്കോട് കിന്‍ഫ്ര നടത്തിയ ശില്പശാലയില്‍ മറ്റ് ചില പദ്ധതികളും പരിഗണനയില്‍ വന്നിരുന്നു. കയര്‍ സംസ്കരണ പ്ലാന്റ്, അപ്പാരല്‍ പാര്‍ക്ക്, സ്റീം സ്റെറിലൈസേഷന്‍ യൂണിറ്റ്, പാക്കിംഗ് ഹൗസ്, കോള്‍ഡ് സ്റോറേജ് യൂണിറ്റ്, വിമാനത്താവളത്തില്‍ ടൂറിസ്റ് കാര്‍ഗോ കോംപ്ലക്സ്, മണ്ണ് പരിശോധനയ്ക്കായി കേന്ദ്ര ലബോട്ടറി എന്നിവയാണ് പരിഗണനയിലുള്ള മറ്റ് പദ്ധതികള്‍.












Click it and Unblock the Notifications