മില്‍മ പാലിന് നാളെ മുതല്‍ വില കൂടും
തിരുവനന്തപുരം: മില്‍മ പാലിന്റെ വില ഒരു രൂപ കൂട്ടുന്നു. പുതിയ വിലനവംബര്‍ 21 മുതല്‍ നിലവില്‍ വരുമെന്ന് മില്‍മ മാനേജിങ്ങ് ഡയറക്ടര്‍ അറിയിച്ചു.
ടോണ്ഡ് പാലിന്റെ വില ലിറ്ററിന് 14 രൂപയായും സ്റാന്‍ഡേര്‍ഡൈസ്ഡ് പാലിന് 16 രൂപയായുമാണ് വര്‍ധിക്കുക. ഇതോടനുബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് നല്കുന്ന വിലയില്‍ ലിറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്കായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications