ബാംഗ്ലൂര്‍ വിമാനത്താവളം: ഉടന്‍ തുടങ്ങും
ബാംഗ്ലൂര്‍: ഏറെ കാലതാമസം വന്ന ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ ജോലികള്‍ അടുത്ത മാസത്തോടെ തുടങ്ങുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിന്റെ സാങ്കേതിക അനുമതി പദ്ധതിക്ക് ഉടന്‍ തന്നെ ലഭിക്കും. അനുമതി ഉടന്‍ നല്‍കുന്നത് പരിഗണിക്കാമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുതന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് അടുത്ത മൂന്ന് ദിവസത്തിനുളളില്‍ കേന്ദ്ര വ്യോമയാനമന്ത്രി രാജിവ് പ്രതാപ് റുഡിയുമായി കൂടിക്കാഴ്ച നടത്തും-കൃഷ്ണ പറഞ്ഞു.
സീമെന്‍സ്-സുറിച് എല്‍ ആന്റ് ടി കണ്‍സോര്‍ഷ്യമാണ് വിമാനത്താവളത്തിന്റെ നിര്‍മാണം നടത്തുന്നത്.












Click it and Unblock the Notifications