താണു പത്മനാഭന് ബിര്‍ള അവാര്‍ഡ്
ദില്ലി: പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞനായ പ്രൊഫ. താണു പത്മനാഭന് ഈ വര്‍ഷത്തെ ജി. ഡി. ബിര്‍ള അവാര്‍ഡ്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 50 വയസില്‍ താഴെയുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് നല്‍കുന്നതാണ് ബിര്‍ള അവാര്‍ഡ്. ഒന്നര ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സിലെ ഡീന്‍ ആണ് താണു പത്മനാഭന്‍. പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള താണു പത്മനാഭന്റെ ആഫ്റ്റര്‍ ദി ഫസ്റ് ത്രീ മിനുട്ട്സ് എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് വനം വകുപ്പ് റിട്ടയേഡ് സൂപ്രണ്ട് ആയ താണു അയ്യരുടെ മകനാണ്.
പ്രപഞ്ച വിജ്ഞാന മേഖലയില്‍ ആഗോളതലത്തില്‍ പേരെടുത്ത ശാസ്ത്രജ്ഞനാണ് താണു പത്മനാഭന്‍. ക്വാണ്ടം കോസ്മോളജിയിലാണ് താണു പത്മനാഭന്‍ കൂടുതലായും സംഭാവനകള്‍ നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications