Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറാമില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

ഐസ്വാള്‍: മിസോറാം നിയമസഭയിലേയ്ക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി. തീവ്രവാദികളുടെ ഭീഷണി ഉള്ളതുകൊണ്ട് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു വെട്ടെടുപ്പ്. 60 ശതമാനം വോട്ടെടുപ്പ് നടന്നതായാണ് ആദ്യ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

കാര്യമായ അക്രമങ്ങള്‍ ഒന്നും തന്നെ വോട്ടെടുപ്പിനിടയില്‍ ഉണ്ടായില്ല. ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ഇത് ആദ്യമായാണ് ഈ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

മിസോറാമില്‍ വോട്ടെടുപ്പ് തുടങ്ങി
നവമ്പര്‍ 20, 2003

ഐസ്വാള്‍: മിസോറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടങ്ങി. നവംബര്‍ 20 വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിച്ചത്.

വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക് കാണപ്പെട്ടു. തീവ്രവാദികളുടെ ഭീഷണിയുള്ളതിനാല്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങാനാണ് വോട്ടര്‍മാര്‍ ശ്രമിക്കുന്നത്.

മിസോറാം തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി അഞ്ച് ലക്ഷം വോട്ടര്‍മാരുടെ പേരാണ് വോട്ടര്‍പട്ടികയിലുള്ളത്. 40 സീറ്റുകളിലേക്ക് 192 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. മുഖ്യമന്ത്രി സോറംതംഗ, മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ലാല്‍താന്‍ഹവല തുടങ്ങിയവരാണ് തിരഞ്ഞെടുപ്പില്‍ അണിനിരക്കുന്ന പ്രമുഖ നേതാക്കള്‍.

വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് വോട്ടെടുപ്പിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+