കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയക്കും പ്രിയങ്കക്കും പിന്തുണയില്ല: പവാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: അടുത്ത പൊതുതിരഞ്ഞെടുപ്പിന് ശേഷം സോണിയാഗാന്ധി പ്രധാനമന്ത്രിയാവുന്നതിനെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്ന് നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അദ്ധ്യക്ഷന്‍ ശരത്പവാര്‍ വ്യക്തമാക്കി.

ബിബിസിയില്‍ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തിലാണ് പവാര്‍ ഇങ്ങനെ പറഞ്ഞത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്താനുള്ള ഏകമാര്‍ഗമാണെങ്കില്‍ പോലും സോണിയയെ പ്രധാനമന്ത്രിയാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന്പവാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അതിന്റെ നേതാവിനെ മാറ്റേണ്ടതുണ്ട്. പ്രിയങ്കാഗാന്ധിയെയും അംഗീകരിക്കാനില്ല. പ്രിയങ്ക പാര്‍ലമെന്റംഗമല്ല. തന്റെ നേതൃശേഷി പ്രിയങ്ക തെളിയിച്ചിട്ടുമില്ല.

1999 ഏപ്രിലില്‍ വാജ്പേയി സര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുന്നതിനു മുമ്പ് സോണിയാഗാന്ധി താനുമായി കൂടിയാലോചിച്ചിരുന്നില്ലെന്ന് പവാര്‍ വെളിപ്പെടുത്തി.

ബിജെപി സര്‍ക്കാര്‍ വീണപ്പോള്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെയും സമാജ്വാദി ജനതാ പാര്‍ട്ടി നേതാവ് ചന്ദ്രശേഖറിന്റെയും പിന്തുണ താന്‍ ഉറപ്പാക്കിയിരുന്നതാണ്. എന്നാല്‍ അത് കോണ്‍ഗ്രസിനുള്ള പിന്തുണയായിരുന്നു, സോണിയയ്ക്കായിരുന്നില്ല.

സോണിയാഗാന്ധിയെ മാറ്റി താന്‍ പ്രധാനമന്ത്രിയാവുന്നതിനെ പറ്റി ഗൗരവത്തോടെ ആലോചിച്ചിരുന്നു. കാരണം താനായിരുന്നു അന്ന് പ്രതിപക്ഷ നേതാവ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ല എന്നതില്‍ സോണിയയ്ക്ക് സ്ഥിരമായി ആശങ്കയുണ്ടായിരുന്നു.

നെഹ്റു കുടുംബവുമായി തനിക്ക് യാതൊരു വിയോജിപ്പുമില്ല. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിമാരായിരുന്നപ്പോള്‍ താന്‍ കോണ്‍ഗ്രസിലുണ്ടായിരുന്നു. കോണ്‍ഗ്രസിലെ പലരുമായും തനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. അവരുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ പേരുകള്‍ വെളിപ്പെടുത്താനാവില്ല.

കോണ്‍ഗ്രസുമായി തനിക്കുള്ള അഭിപ്രായ വ്യത്യാസം നേതൃത്വകാര്യത്തില്‍ മാത്രമല്ല. സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും കോണ്‍ഗ്രസുമായി വിയോജിപ്പുണ്ട്- പവാര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X