നഗരത്തില്‍ നാട്ടിന്‍പുറം മറ്റ് വാര്‍ഡുകളിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ വഴുതക്കാട് വാര്‍ഡില്‍ വിജയകരമായി നടപ്പിലാക്കിയ നഗരത്തില്‍ ഒരു നാട്ടിന്‍പുറം പദ്ധതി തിരുവനന്തപുരം കോര്‍പ്പറേഷനിലെ മറ്റ് വാര്‍ഡുകളിലേക്കും വ്യാപിപ്പിച്ചേക്കും.
വീടുകളുടെ വളപ്പില്‍ പച്ചക്കറി കൃഷി നടത്തുന്ന പദ്ധതി വഴുതക്കാട് വാര്‍ഡില്‍ കൃഷി വകുപ്പാണ് നടപ്പിലാക്കിയത്. കഴിഞ്ഞ ജനുവരി 11നാണ് ഈ പദ്ധതിക്ക് വഴുതക്കാട് വാര്‍ഡില്‍ തുടക്കമിട്ടത്.
കൃഷി വകുപ്പിലെ വിദഗ്ധരുടെ സഹായത്തോടെയാണ് വീട്ടുവളപ്പില്‍ കൃഷി നടത്തിയത്. 12 റെസിഡന്റ്സ് അസോസിയേഷനുകളിലൂടെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പിലാക്കിയത്.
കൃഷി വകുപ്പിലെ വിദഗ്ധര്‍ ക്ലാസുകളെടുത്തു. അടുക്കളകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ച് ജൈവവളം ഉണ്ടാക്കിയാണ് കൃഷിക്ക് ഉപയോഗിച്ചത്. ആദ്യത്തെ കമ്പോസ്റ് കുഴി കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മയുടെ കവടിയാര്‍ ഹൗസിലാണ് ഉണ്ടാക്കിയത്.
ഒരു കുഴി ഉണ്ടാക്കുന്നതിന് 1000 രൂപ വീതമായിരുന്നു ചെലവ്. വിത്തുകളും തോട്ടത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങളും മറ്റ് അവശ്യ സാധനങ്ങളും വീടുകളില്‍ വിതരണം ചെയ്തു. അവശ്യമായ പച്ചക്കറി വീട്ടുവളപ്പില്‍ തന്നെയുണ്ടാക്കി. വിജയകരമായി നടപ്പിലാക്കിയ പദ്ധതി മറ്റ് വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കുന്നത് കോര്‍പ്പറേഷന്റെ പരിഗണനയിലാണ്.












Click it and Unblock the Notifications