തന്നെ പിടിച്ചിറക്കാനുള്ള ചര്‍ച്ചയ്ക്കില്ല: ആന്റണി
കൊച്ചി: തന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പിടിച്ചിറക്കാനുള്ള ചര്‍ച്ചയ്ക്ക് താനൊരുക്കമല്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ചര്‍ചയ്ക്ക് തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നത് തന്നെ പിടിച്ചിറക്കാനാണെങ്കില്‍ അതിന്ഒരുക്കമല്ല. ഏതായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ താനുദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 20 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാവുമെന്ന് താന്‍ കരുതുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഡിസംബര്‍ ഒന്നിന് ശേഷം ഹൈക്കമാന്റ് പരിഹരിക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications