ജൈവവൈവിധ്യ ബോര്‍ഡ് അടുത്ത മാസം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന ജൈവവൈവിധ്യ ബോര്‍ഡ് അടുത്ത മാസം അവസാനത്തോടെ പൂര്‍ണമായി പ്രവര്‍ത്തിച്ചുതുടങ്ങും.
സംസ്ഥാനത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാനായാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. ജൈവ വിഭവങ്ങളുടെ വാണിജ്യ ഉപയോഗത്തിന് അനുമതി നല്‍കുന്നതില്‍ ഇനി ബോര്‍ഡിനായിരിക്കും നിയന്ത്രണം. ജൈവവൈവിധ്യ സംരക്ഷണത്തിന്റ ഉദ്ദേശ്യങ്ങള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളെ തടയുന്നതിനും ബോര്‍ഡിന് അധികാരമുണ്ടായിരിക്കും.
സംസ്ഥാനത്തെ ജൈവവിഭവങ്ങളെ കുറച്ചുള്ള പൂര്‍ണവിവരങ്ങള്‍ ബോര്‍ഡ് ശേഖരിക്കും. എല്ലാ പഞ്ചായത്തുകളിലും ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രാദേശികതല സമിതികള്‍ രൂപീകരിക്കും. ജൈവവിഭവങ്ങള്‍ തരംതിരിക്കുന്നതിന് ജീവശാസ്ത്ര ബിരുദധാരികളെ മതിയായ പരിശീലനം നല്‍കിയതിന് ശേഷം നിയോഗിക്കും.
ഒരു വിദഗ്ധനായിരിക്കും ബോര്‍ഡിന്റ അധ്യക്ഷന്‍. വനം, ഫിഷറീസ്, ആരോഗ്യം, കൃഷി, വ്യവസായം എന്നീ വകുപ്പുകളുടെ പ്രതിനിധികളായ അഞ്ച്പേര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. ജീവശാസ്ത്രത്തില്‍ വിദഗ്ധരായ അഞ്ച്പേരും ബോര്‍ഡിലുണ്ടാവും. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ താത്കാലിക ഓഫീസ് ശാസ്ത്രഭവനിലായിരിക്കും പ്രവര്‍ത്തിക്കുക.












Click it and Unblock the Notifications