കോമണ്‍വെല്‍ത്ത് പദ്ധതി കേരളത്തില്‍ നടപ്പിലാക്കും
തൃശൂര്‍: കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവര്‍മെന്റ് ഫോറം ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ സെല്‍ഫ് ഗവര്‍മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതി നടപ്പിലാക്കുന്നതിന് കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തു.
ഗുജറാത്തും മഹാരാഷ്ട്രയുമാണ് മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവര്‍മെന്റ് ഗുഡ് പ്രാക്ടീസ് എന്നതാണ് പദ്ധതി. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ഘാന, ജമൈക്ക എന്നീ രാജ്യങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കോമണ്‍വെല്‍ത്ത് കോമണ്‍വെല്‍ത്ത് ഫോറം ഡയറക്ടര്‍ കാള്‍ റൈറ്റാണ് പദ്ധതി നടപ്പിലാക്കുന്നതിന് കേരളത്തെ തിരഞ്ഞെടുത്തതായി അറിയിച്ചത്. തൃശൂരില്‍ കേരള ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ഉദ്യോഗസ്ഥരുമായി റൈറ്റ് ചര്‍ച്ച നടത്തി.
വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് കോമണ്‍വെല്‍ത്ത് നടപ്പിലാക്കുന്നത്. അധികാരത്തിന്റെ വികേന്ദ്രീകരണം ഭരണം കാര്യക്ഷമമായി നടത്തുന്നതിന് ഏറെ സഹായകരമാണെന്ന ധാരണ ലോകത്തെല്ലായിടത്തും പരന്നിട്ടുണ്ടെന്ന് റൈറ്റ് പറഞ്ഞു.












Click it and Unblock the Notifications