Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എന്‍ജി പെട്രോനെറ്റ് പദ്ധതി തുടങ്ങുന്നു

തിരുവനന്തപുരം: കൊച്ചിയിലെ ദ്രവീകൃത പ്രകൃതിവാതക പെട്രോനെറ്റ് പദ്ധതി തുടങ്ങുന്നതിന് ഉന്നതതല യോഗത്തില്‍ തീരുമാനമായി. പദ്ധതി 2006ഓടെ കമ്മിഷന്‍ ചെയ്യും.

മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. എന്‍ടിപിസി, ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ, കെഎസ്ഐഡിസി എന്നിവയുടെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

കൊച്ചി പോര്‍ട്ട് ട്രസ്റിന്റെ 98 ഏക്കര്‍ ഭൂമിയിലാണ് 6600 കോടി രൂപയുടെ പദ്ധതി നിലവില്‍ വരുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്ര ബോര്‍ഡിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി വാതകം ലഭിക്കുന്നതിന് റാസ് ഗ്യാസ് ഒഫ് ഖത്തറുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

കെഎസ്ഐഡിസിയും ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യയും തമ്മിലുള്ള കരാര്‍ പുതുക്കുന്നതിന് യോഗം തീരുമാനിച്ചു. ഡിസംബറില്‍ എന്‍ടിപിസിയും കെഎസ്ഐഡിസിയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ഗ്യാസ് അതോറിറ്റി ഒഫ ഇന്ത്യ സംസ്ഥാനത്ത് 550 കിലോമീറ്റര്‍ ഗ്യാസ് പൈപ്പ് ലൈനിടും.

ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ച 1950 മെഗാവാട്ട് വൈദ്യുതി 2004 ഓടെ ഉത്പാദിപ്പിക്കാനാണ് എന്‍ടിപിസി ഉദ്ദേശിക്കുന്നതെന്ന് എന്‍ടിപിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതുള്‍പ്പെടെ പദ്ധതിയുടെ മൊത്തം ശേഷി 2300 മെഗാവാട്ടാവും. നാഫ്തക്ക് പകരം വാതകം ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതിയുടെ വില യൂണിറ്റിന് 3.80 രൂപ എന്നത് 2.30 ആയി കുറയും.

മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. എ. കുട്ടപ്പന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, പെട്രോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് മാത്തുര്‍, ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. കെ. റായ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ പി. എം. കുര്യന്‍ എഫ്എസിടി ജനറല്‍ മാനേജര്‍ ജി. ശിവപ്രകാശ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+