ശബരിമലയിലെ പ്രസാദം തപാല്‍ വഴി
തിരുവനന്തപുരം: മണ്ഡലം-മകരവിളക്ക് മഹോത്സവകാലത്ത് ശബരിമല ക്ഷേത്രത്തിലെ പ്രസാദം തപാല്‍ വകുപ്പ് ഭക്തര്‍ക്ക് എക്സ് പ്രസ് പാര്‍സല്‍ പോസ്റ് സര്‍വീസ് വഴി എത്തിച്ചുകൊടുക്കും. നവംബര്‍ 16 മുതല്‍ ജനവരി 20 വരെയാണ് തപാല്‍ വകുപ്പ് ഈ സര്‍വീസ് നടത്തുന്നത്.
തപാല്‍ വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മിലുള്ള കരാര്‍ അനുസരിച്ചാണ് പ്രസാദം തപാല്‍ വഴി ഭക്തര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്.
ഇന്ത്യയിലെവിടെയുള്ള ഭക്തര്‍ക്കും 150 രൂപ നല്‍കിയാല്‍ തപാല്‍ വഴി പ്രസാദം ലഭിക്കും. എക്സിക്യൂട്ടീവ് ഓഫീസര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല, പത്തനംതിട്ട എന്ന വിലാസത്തിലാണ് 150 രൂപ അയയ്ക്കേണ്ടത്. ഭക്തര്‍ അയയ്ക്കുന്ന 150 രൂപയില്‍ 10 രൂപ ക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള അന്നദാനത്തിന് ഉപയോഗിക്കും.












Click it and Unblock the Notifications