തീവണ്ടി ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: റെയില്‍വെ തിരുവനന്തപുരം ഡിവിഷനിലെ തീവണ്ടി ഡ്രൈവര്‍മാര്‍ നവംബര്‍ 20 വ്യാഴാഴ്ച നടത്തിവന്നിരുന്ന പണിമുടക്ക് പിന്‍വലിച്ചു.
ഡ്രൈവര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചു. പണിമുടക്കിന് കാരണമായ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
പണിമുടക്കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച തീവണ്ടി സര്‍വീസുകള്‍ തടസപ്പെട്ടു. മിക്ക തീവണ്ടികളും വൈകിയാണ് ഓടുന്നത്. ചില തീവണ്ടികള്‍ റെയില്‍വെ അധികൃതര്‍ റദ്ദാക്കി. തീവണ്ടി സര്‍വീസ് തടസപ്പെട്ടതു മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.
തിരുവനന്തപുരത്തേക്കുളള തീവണ്ടികള്‍ എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തിയുള്ളൂ. യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും റെയില്‍വെ അധികൃതര്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെയാണ് പെരുമാറിയത്. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുക തിരികെ നല്‍കാന്‍ പോലും റെയില്‍വെ അധികൃതര്‍ തയ്യാറായില്ല.
എറണാകുളത്തു നിന്നുള്ള10 ഹ്രസ്വദൂര തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. അതേ സമയം വേണാട്, പരശുറാം എക്സ്പ്രസുകള്‍ പതിവു പോലെ സര്‍വീസ് നടത്തി.












Click it and Unblock the Notifications