ഇസ്തംബുളില്‍ അഞ്ച് സ്ഫോടനങ്ങള്‍; ആറ് മരണം
അങ്കാറ: തുര്‍ക്കിയിലെ പ്രധാനനഗരമായ ഇസ്തംബുളില്‍ നവംബര്‍ 20 വ്യാഴാഴ്ച ശക്തമായ അഞ്ച് സ്ഫോടനങ്ങള്‍ നടന്നു. സ്ഫോടനങ്ങളില്‍ ആറ് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്.
ബ്രിട്ടീഷ് കോണ്‍സുലേറ്റിന് സമീപമാണ് ഒരു സ്ഫോടനമുണ്ടായത്. രണ്ട് സ്ഫോടനങ്ങള്‍ എച്ച്എസ്ബിസി ബാങ്കിന്റെ ഓഫീസുകള്‍ക്ക് സമീപമാണ് നടന്നത്. മറ്റൊരു സ്ഫോടനം ആള്‍വാസ പ്രദേശത്താണ് ഉണ്ടായത്.
ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ നടന്ന സ്ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എച്ച്എസ്ബിസി കെട്ടിടത്തിന്റ മുന്‍വശം സ്ഫോടനത്തില്‍ തകര്‍ന്നു ചിതറി. ബ്രിട്ടീഷ് കോണ്‍സുലേറ്റിന്റെ ഒരു ഭാഗം സ്ഫോടനത്തില്‍ തകര്‍ന്നു.
ഇസ്തംബുളിലെ രണ്ട് ജൂതദേവാലയങ്ങളില്‍ നടന്ന ചാവേര്‍ ആക്രമണങ്ങള്‍ക്ക് നടന്ന് അഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് നഗരത്തെ വിറപ്പിച്ച് സ്ഫോടനങ്ങളുണ്ടായത്. ജൂതദേവാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ 25 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications