കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിനായി ബങ്കര്‍ ഗ്രൂപ്പും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് യൂണിറ്റില്‍ കൊല്‍ക്കത്തയിലെ എസ്കെ ബങ്കര്‍ ഗ്രൂപ്പ് വീണ്ടും താത്പര്യം പ്രകടിപ്പിച്ചു.

നേരത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് യൂണിറ്റിന് വേണ്ടി എക്സ്പ്രഷന്‍ ഒഫ് ഇന്ററസ്റ് നല്‍കിയിരുന്ന ഏഴ് കമ്പനികള്‍ പിന്‍വാങ്ങിയിരുന്നു. ബങ്കര്‍ ഗ്രൂപ്പിന് പുറമെ ഐടിസി ഭദ്രാചലം പേപ്പര്‍, ബല്ലാര്‍പുര്‍ ഇന്റസ്ട്രീസ്, ടിഎന്‍പിഎല്‍, മൈസൂര്‍ പേപ്പര്‍ മില്‍സ്, ടിഎന്‍പിഎല്‍, ജെകെ എന്നീ കമ്പനികളാണ് ടെണ്ടര്‍ പിന്‍വലിച്ചത്.

ഇപ്പോള്‍ ബങ്കര്‍ ഗ്രൂപ്പ് കോട്ടയം യൂണിറ്റില്‍ ന്യൂസ്പ്രിന്റ് ഉത്പാദത്തിന് പകരം സ്പെഷ്യാലിറ്റി പേപ്പര്‍ നിര്‍മാണത്തിനാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വെസ്റ് കോസ്റ് പേപ്പര്‍ മില്‍സ് വഴിയാണ് ബങ്കര്‍ ഗ്രൂപ്പ് ടെണ്ടര്‍ നല്‍കിയത്.

ബങ്കര്‍ ഗ്രൂപ്പ് ടെണ്ടര്‍ നല്‍കുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ന്യൂസ്പേപ്പര്‍ യൂണിറ്റില്‍ താത്പര്യം പ്രകടിപ്പിച്ച് രണ്ട് കമ്പനികള്‍ മാത്രമേ മത്സരരംഗത്തുണ്ടായിരുന്നുള്ളൂ- ഗുജറാത്ത് സമാചാര്‍ ഗ്രൂപ്പ് ഒഫ് പബ്ലിക്കേഷന്‍സും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പ്രിന്റ് ഇന്റസ്ട്രി കണ്‍സോര്‍ഷ്യവും. ടെണ്ടറുകള്‍ അടുത്ത മാസത്തോടെയാണ് തുറയ്ക്കുക. ന്യൂസ് പ്രിന്റ് കമ്പനിയുടെ 74 ശതമാനം ഓഹരിയ്ക്ക് 200- 300 കോടി രൂപ വിലവരുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X