ഗുജറാത്ത്: 10 കേസുകളുടെ വിചാരണ സ്റേ ചെയ്തു
ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 10 കേസുകളുടെ വിചാരണ സുപ്രിം കോടതി സ്റേ ചെയ്തു. കേസുകളുടെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാത്തതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കാരണം കാണിക്കണമെന്ന് സുപ്രിം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേസുകളുടെ വിചാരണയുടെ ഗതിയില്‍ ചീഫ് ജസ്റിസ് വി. എന്‍. ഖാരെ, ജസ്റിസുമാരായ എസ്. ബി. സിഹ്ന, എ. ആര്. ലക്ഷ്മണന് എന്നിവരുള്‍പ്പെട്ട സുപ്രിം കോടതി ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ അലംഭാവം മൂലം ഗുജറാത്ത് കൂട്ടക്കൊല കേസുകളിലെ മിക്ക പ്രതികളും ജാമ്യത്തിലിറങ്ങിയിരിക്കുകയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനും മറ്റും നല്കിയ ഹര്‍ജികള്‍ക്ക് വേണ്ടി വാദിക്കുന്നതിനായി കോടതി നിയോഗിച്ച ഹരിഷ് സാല്‍വെ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 10 കേസുകളിന്മേലുള്ള വിചാരണ സുപ്രിം കോടതി സ്റേ ചെയ്തത്.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ജോലിയാണ്. ഇക്കാര്യത്തില്‍ എത്രതവണ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കണം?- സുപ്രിം കോടതി ബെഞ്ച് ചോദിച്ചു. മറ്റൊരു സംസ്ഥാനത്തിലേക്ക് മാറ്റേണ്ട കേസുകളാണ് ഇവയെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.