കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ പൂജാരി നോമ്പുതുറയൊരുക്കി

  • By Staff
Google Oneindia Malayalam News

അയോധ്യ: രാമജന്മഭൂമിയുടെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന അയോധ്യയില്‍ മുസ്ലിങ്ങള്‍ക്ക് നോമ്പുതുറ വിരുന്നൊരുക്കി ഒരു ഹിന്ദു പുരോഹിതന്‍ മതസൗഹാര്‍ദത്തിന് ഉത്തമ മാതൃക സൃഷ്ടിച്ചു.

അയോധ്യയിലെ ഏറ്റവും പഴക്കമുള്ളക്ഷേത്രത്തിലെ പുരോഹിതനായ ഗ്യാന്‍ ദാസ് ഹനുമാന്‍ ക്ഷേത്രത്തിന് തൊട്ടടുത്തായാണ് നോമ്പുതുറ വിരുന്നൊരുക്കിയത്. നൂറുകണക്കിന് മുസ്ലിങ്ങള്‍ ഗ്യാന്‍ ദാസിന്റെ ക്ഷണം സ്വീകരിച്ച് നവംബര്‍ 20 വ്യാഴാഴ്ച വൈകീട്ട് നടന്ന വിരുന്നില്‍ പങ്കെടുത്തു.

കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി ഒരു നോമ്പുതുറ വിരുന്നൊരുക്കണമെന്ന് തന്റെ മനസിലുണ്ടായിരുന്നുവെന്നും അയോധ്യയിലെ ഹിന്ദു-മുസ്ലിം സൗഹാര്‍ദത്തിന് പുതിയൊരു അധ്യായത്തിന് തുടക്കമിട്ട് ഇഫ്താര്‍ പാര്‍ട്ടി ഒരുക്കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ദാസ് പറഞ്ഞു.

തന്റെ ക്ഷണം സ്വീകരിച്ച് ഇത്രയും മുസ്ലിങ്ങള്‍ നോമ്പുതുറ വിരുന്നില്‍ പങ്കെടുത്തത് അയോധ്യയില്‍ കഴിയുന്നവര്‍ അന്തിമമായി മതസൗഹാര്‍ദത്തിലാണ് വിശ്വസിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സമാധാനത്തോടെ ജീവിക്കുന്ന ജനങ്ങള്‍ കഴിയുന്ന അയോധ്യയില്‍ പുറത്തുനിന്ന് വരുന്നവരാണ് പ്രശ്നമുണ്ടാക്കുന്നത്- ദാസ് പറഞ്ഞു.

വിഎച്ച്പിക്കാര്‍ കപടനാട്യക്കാരാണ്, ഹിന്ദുക്കളല്ല. യഥാര്‍ഥ ഹിന്ദുക്കളായിരുന്നെങ്കില്‍ അക്രമത്തെ കുറിച്ച് അവര്‍ സംസാരിക്കില്ലായിരുന്നു. മറ്റൊരു മതത്തെ നിന്ദിക്കുന്നതില്‍ നിന്ന് അവര്‍ പിന്തിരിയുമായിരുന്നു- ദാസ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X