ഒരു ഗ്രാമത്തിലെ 13 പേര്‍ എയ്ഡ്സ് മൂലം മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിലെ 13 പേര്‍ എയ്ഡ്സ് പിടിപെട്ട് മരിച്ചതായി റിപ്പോര്‍ട്ട്.
മുംബൈയില്‍ ഹോട്ടല്‍ ജോലിയും മറ്റും ചെയ്തിരുന്നവരാണ് മരിച്ചവരില്‍ മിക്കവരും. മാരകരോഗങ്ങള്‍ പിടിപെട്ടാണ് ഇവര്‍ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയെത്തിയത്.
ഇവരില്‍ പലരും വിവാഹിതരാണ്. എന്നാല്‍ മരിച്ച രോഗികളുടെ ഭാര്യമാര്‍ക്കോ മക്കള്‍ക്കോ ഇതുവരെ എയ്ഡ്സ് പരിശോധന നടത്തിയിട്ടില്ല. ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് എയ്ഡ്സ് ബാധിച്ചുള്ള മരണങ്ങളെ കുറിച്ച് വിവരമില്ലെന്നതാണ് വിചിത്രം.
ഒരു ഉദ്യോഗസ്ഥ സംഘത്തെ പരിശോധനയ്ക്കായി ഉടന്‍ ഗ്രാമത്തിലേക്ക് അയയ്ക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.












Click it and Unblock the Notifications